2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഫെമിനിസത്തിന്ടെ ബാക്കിപത്രം








കാളിദാസന്‍ മരിച്ചു....
കണ്വ മാമുനി മരിച്ചു...
അനസൂയ്യ മരിച്ചു...
പ്രിയംവദ മരിച്ചു...
ശകുന്തള മരണക്കിടക്കയിലാണ്.............

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

മഴയ്ക്ക് നേരെ നോക്കുമ്പോള്‍...



മഴയ്ക്ക് നേരെ നോക്കുമ്പോള്‍...

ബാല്യകാലങ്ങളിലെ മഴയ്ക്ക് മറപിടിക്കാന്‍ എനിക്ക് കുടയില്ലായിരുന്നു..

പള്ളിക്കൂടം കഴിന്ചുവരുമ്പോള്‍മൂളിയടുക്കുന്ന

രൌദ്ര മഴയ്ക്ക് പിടികൊടുക്കാതെ ഉമ്മറത്ത്‌ എത്തുമ്പോള്‍

ഒരു വിജയിയുടെ ഭാവമായിരുന്നു ഉള്ളില്‍..

എന്നാല്‍ ചില ദിവസങ്ങളില്‍ എന്നെ തോല്‍പ്പിച്ച്........കുതിര്‍ത്ത്......

മഴയതിണ്ടേ വിജയം ആടി തിമിര്‍ക്കും...........

മഴയ്ക്ക് മുന്നോടിയായി വരുന്ന ആലിപ്പഴങ്ങള്‍..!!

അതെന്നുമെന്ടെ ഹരമായിരുന്നു.........

ആലിപ്പഴം വീണ മുറ്റം ഉത്സവം കഴിഞ്ന തൊടിയുടെ പ്രതീതി ഉണര്‍ത്തുന്നു..

ഓടി ചെന്നെടുക്കുംപോള്‍ ജീവിതത്തിണ്ടേ നൈമിഷികത എന്നപോലെ അവ അലിന്ച്ഇല്ലാതാകുന്നു..

പ്രഭാതത്തിലെ മഴയെ നോക്കി ഉമ്മറപടിയിലിരിക്കുംപോള്‍.........

പ്രണയത്തിന്ടെ മുത്തുകള്‍ മനസ്സില്‍ വാരിയിട്ട ആദ്യ പ്രണയിനി കടന്നുവരും...

നനുത്ത മഴയുടെ ലാസ്യമായിരുന്നു അവള്‍ക്ക്.....

ആദ്യ മഴ നനഞ്ച മണ്ണിന്ടെ മണമായിരുന്നു അവള്‍ക്ക്......

മുതിര്‍ന്നപ്പോള്‍ ഇന്നും മഴയ്ക്ക് മറപിടിക്കാന്‍ ഒരു കുടയുടെ ഉടമസ്ഥനല്ല ന്താന്‍...

എങ്കിലും മഴയെ ന്താന്‍ പ്രണയിക്കുന്നു....

ഒരു മധുര നൊമ്പരമായി...

എന്നില്‍ തിമിര്‍ത്തു പെയ്യുന്നതും കാത്ത്......